2012, ഏപ്രിൽ 4, ബുധനാഴ്‌ച

സ്മാരകശിലകൾ


തകഴിയുടെയും എസ് വി  വേണുഗോപൻ നായരുടെയും വെള്ളപ്പൊക്കത്തിൽ 
പഠിക്കവെ ഞാന്‍ എഴുതിയ  കഥയാണ്‌  എന്റെ ആദ്യ ബ്ലോഗ്ഗ് 


ഒരു പ്രഭാതം .

 കേളു  ജന്മിയെ കാണാൻ പുറപ്പെട്ടതാണ്. ഏറെ നാളെത്തെ ആഗ്രഹമാണ്
ഒരു കൂര വേണം എന്നത് .
കൂര കെട്ടാൻ സ്ഥലം വേണം. അതിനു തമ്പുരാന്‍  കനിയണം.
കേളു തമ്പുരാനെ വണങ്ങി.
 "തമ്പ്രാ വണക്കം.ഏന് കൂര വെക്കാൻ ഇത്തിരി സ്ഥലം"
"അതിനെന്താ കേളു"
വയലിൻ കരക്ക് ത്ന്നെ കെട്ടിക്കോള്ള്യ......
"നന്ദി തമ്പ്രാ" ....
മഴ
കേളുവിന്റെ കൂര  പണി കഴിഞ്ഞു പാത്രങ്ങളും പായയും കിടക്കയുമായി അവനും കുടുംബവും കൂരയിലെക്കു കയറി.
പെട്ടന്ന്  മാനം ഇരുണ്ടു
കാറും കോളും നിറഞ്ഞു.....മഴപെയ്തു ..... കേളു മഴയത്തിറങ്ങി നിന്നു മഴയെ സ്വാഗതം ചെയ്യ്തു.  മുഖത്തു പെയ്യ്തിറങ്ങിയ മഴത്തുള്ളികളെ നുണഞ്ഞു
എന്നാൽ ആ സന്തോഷം അധിക നേരം  നിലനിന്നില്ല ... മഴ കടുത്തു.മാനം പിളർന്നു പേമാരി പെയ്യ്തു............. 

         രണ്ട് നാളുകൾക്ക് ശേഷം മഴതോർന്നു .  വയലിൻ കരയിൽ ...കുറേ പാത്രങ്ങൾ കാണാമായിരുന്നു...... ഒരു ദുരന്തത്തിന്റെ സ്മാരകശിലകൾപോലെ...അവ ഇന്നും അവിടെ കാണാം..... 







3 അഭിപ്രായങ്ങൾ:

DO NOT PRESS

DO NOT PRESS
DO NOT PRESS